Saturday, August 16, 2025

മോഹൻലാലിനും സൈന്യത്തിനും നേരെ മോശം പരാമർശം , യൂട്യൂബർ ചെകുത്താനെതിരെ കേസ് , അജു അലെക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

Must read

- Advertisement -

ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെ മോശം പരാമര്‍ശം നടത്തിയ ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചെകുത്താന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയില്‍ തിരുവല്ല പൊലീസിന്റേതാണ് നടപടി. നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് കേസെടുത്ത ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്‌സിനെതിരെ കേസെടുത്തത്.

See also  രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article