തനി നാടൻ രുചിയിൽ വറുത്തരച്ച ചിക്കൻ കറി…

Written by Web Desk1

Published on:

ചിക്കൻ കറി കഴിക്കാൻ കൊതി തോന്നുന്നുണ്ടോ?. എന്നാൽ ആ കൊതിയോടെ തന്നെ വറുത്തരച്ച ചിക്കൻ കറി ട്രൈ ചെയ്തോളൂ. സ്ഥിരം കഴിക്കാറുള്ള ചിക്കൻ കറി മാറി നിൽക്കും ഇതിൻ്റെ രുചിയിൽ. വെള്ളം ചേർക്കാതെ വഴറ്റിയെടുക്കുന്ന കറിയ്ക്ക് റോസ്റ്റിനോട് അൽപ്പം സാമ്യം തോന്നിയേക്കാം. ചിക്കൻ കറിയുടെ ഒരു ഇൻസ്റ്റൻ്റ് റെസിപ്പി എന്നു തന്നെ പറയാം. പാലപ്പത്തിനൊപ്പമോ അല്ലെങ്കിൽ പിടിയുടെ കൂടെയോ ഇതു കഴിക്കാം.

ചേരുവകൾ

  • ഇഞ്ചി
  • വെളുത്തുള്ളി
  • കാശ്മീരി മുളകുപൊടി
  • മഞ്ഞൾപ്പൊടി
  • സവാള
  • തക്കാളി
  • മല്ലിപ്പൊടി
  • ഉപ്പ്
  • തേങ്ങ
  • ചുവന്നുള്ളി
  • കറിവേപ്പില
  • ജീരകം
  • ചിക്കൻ.

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും, സവാള അരിഞ്ഞതും ചേർത്തു വഴറ്റുക.
  • ഇതിലേയ്ക്ക് തക്കാളി അരച്ചെടുത്ത് ചേർക്കുക.
  • വറ്റിവരുമ്പോൾ എരിവിനനുസരിച്ച് കാശ്മീരിമുളകുപൊടി, കുറച്ച് മഞ്ഞൾപ്പൊടി, അൽപ്പം മല്ലിപ്പൊടി, ജീരകം എന്നിവ ചേർത്തിളക്കുക.
    ഇതിലേയ്ക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ കൂടി ചേർത്തിളക്കുക.
  • അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി സവാള ചെറുതായി അരിഞ്ഞതും, തേങ്ങ ചിരകിയതും ചേർത്ത് വറുക്കുക.
  • കുറച്ച് ചുവന്നുള്ളിയും, കറിവേപ്പിലയും കൂടി ചേർത്തിളക്കി നന്നായി വറുത്തതിനു ശേഷം അരച്ചെടുക്കുക.
  • ഈ അരപ്പ് അടുപ്പിൽ വെച്ചിരിക്കുന്ന ചിക്കനിൽ ചേർത്തിളക്കി അൽപ്പ സമയം അടച്ചു വെച്ച് വേവിക്കുക.
See also  മധുരമിട്ട് ചായ കുടിച്ച് മടുത്തെങ്കിൽ അൽപം ഉപ്പിട്ട് ഉണ്ടാക്കാം കശ്മീരിന്റെ സ്വന്തം ഷീർ ചായ്…

Leave a Comment