പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിൽ , പ്രധാനമന്ത്രിക്കൊപ്പം ഗവർണറും മുഖ്യ മന്ത്രിയും ദുരന്ത മേഖല സന്ദർശിക്കും

Written by Web Desk1

Updated on:

ന്യൂഡല്‍ഹി (Newdelhi) : പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തും. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ രാവിലെ 11.20 ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. അവിടെ നിന്നും ഹെലികോപ്റ്ററിൽ കൽപ്പറ്റയിലേക്ക് പോകും.

കൽപ്പറ്റയിൽ അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ദുരന്തപ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും. ദുരന്തബാധിതര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തും. മൂന്നു മണിക്കൂറോളം പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലയിൽ ചെലവഴിക്കും. അതിനുശേഷം വൈകീട്ട് 3.45 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാന പൊലീസുമായി പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ചര്‍ച്ച നടത്തിയിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി പരിശോധന നടത്തിവരികയാണ്. സന്ദര്‍ശനത്തില്‍ കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രധാനമന്ത്രിക്കൊപ്പം ചേരുമെന്നാണ് വിവരം.

See also  ട്രീ വാലി റിസോർട്ടിൽ കുടുങ്ങിയവരെ പൊലീസും ഫയർ ഫോഴ്സും രക്ഷപ്പെടുത്തി …

Related News

Related News

Leave a Comment