പാനി പൂരി കഴിച്ച പണം ചോദിച്ചു; കടയുടമയെ സോഡാക്കുപ്പിക്കടിച്ച് ആക്രമണം …

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : പാനി പൂരി കഴിച്ചതിന് പിന്നാലെ പണം നൽകാത്തത് ചോദ്യം ചെയ്ത കച്ചവടക്കാർക്കും കടകൾക്കും നേരെ അഞ്ചം​ഗ സംഘത്തിന്റെ ആക്രമണം. കടകൾക്ക് നേരെ അക്രമി സംഘം കുപ്പികളെറിഞ്ഞാണ് ആക്രമണം നടത്തിയത്.

ശംഖുമുഖം ബീച്ചിൽ കച്ചവടം നടത്തുന്ന ഷിജീഷിനാണ് പരിക്കേറ്റത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘമണ് ആക്രമണത്തിന് പിന്നിലെന്ന് വലിയതുറ പൊലീസ് പറഞ്ഞു. പണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർ‌ന്ന് സോഡാ കുപ്പികൾ വലിച്ചെറിയുകയായിരുന്നു. കടയിലെ കസേരകളും മേശയും അക്രമികൾ തല്ലിതകർത്തിട്ടുണ്ട്.

See also  അടുത്ത കെപിസിസി അധ്യക്ഷനാര്? ചരടുവലികള്‍ തുടങ്ങി ഗ്രൂപ്പുകള്‍

Leave a Comment