Thursday, April 10, 2025

തൃശൂർ ധന്യ മോഹൻ മോഡൽ തട്ടിപ്പ് , സ്വർണ പണയ സ്ഥാപനത്തിലെ മാനേജരും അസിസ്റ്റന്റ് മാനേജരും പിടിയിൽ

Must read

- Advertisement -

പാലക്കാട് പട്ടാമ്പിയിലും ധനകാര്യ സ്ഥാപനത്തില്‍ തൃശൂരിലെ ധന്യാമോഹന്‍ മോഡല്‍ തട്ടിപ്പ്.വ്യാജ ലോണുകളിലൂടെ 78 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തില്‍ സ്ഥാപനത്തിന്റെ മാനേജരും അസിസ്റ്റന്റ് മാനേജരുമാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശികളായ ഹരീഷ്, രജീഷ് എന്നിവരെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.

പട്ടാമ്പിയിലെ തേജസ്സ് സൂര്യനിധി ലിമിറ്റഡ് കമ്പനിയിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ സ്വര്‍ണ പണയ വായ്പകളിലാണ് പ്രതികള്‍ തിരിമറി നടത്തിയത്. സ്വര്‍ണ പണയ വായ്പായിനത്തില്‍ മാത്രം ഇരുവരും നടത്തിയത് 72 ലക്ഷത്തിന്റെ തിരിമറി. ഇതിനു പുറമെ 10 പവന്‍ സ്വര്‍ണ ഉരുപ്പടികളിലെ കണക്കിലും ക്രമക്കേട് നടത്തി അഞ്ചര ലക്ഷവും തട്ടിയെടുത്തു. കണക്കുകളില്‍ അന്തരം വന്നതോടെ സ്ഥാപനം നടത്തിയ അന്വേഷത്തിലാണ് തട്ടിപ്പുവിവരം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 77 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തി.

വ്യാജ ലോണുകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് പണം തുല്യമായി വീതിച്ചെടുത്താണ് ഇരുവരും ലക്ഷങ്ങള്‍ തട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

See also  ബാത്‌റൂമിൽ വച്ച് കുഞ്ഞിന്റെ പൊക്കിൾകൊടി ബ്ലൈഡ് ഉപയോഗിച്ച് മുറിച്ചു ; ഗർഭം അലസിപ്പിക്കാൻ നിരവധി ഗുളികകൾ കഴിച്ചു , ഡോണയുടെ ഞെട്ടിപ്പിക്കുന്ന മൊഴികൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article