Saturday, April 5, 2025

ബാറ്ററി വളർത്തുനായ കടിച്ചുമുറിച്ചു…. വീട് അഗ്നിബാധയിൽ കത്തിനശിച്ചു…

Must read

- Advertisement -

വാഷിങ്ടണ്‍: ഒക്ലഹോമയിലെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ വളർത്തുനായ ഒരു ബാറ്ററി കടിക്കുന്നതും തുടർന്ന് ബാറ്ററിയിൽനിന്ന് തീ ഉയരുന്നതുമാണ് വീഡിയോയിലുള്ളത്. അധികം വൈകാതെ തീ ആളിപ്പടരുകയും വലിയ അഗ്നാബാധയാകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വീടിനുള്ളിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ 36 സെക്കന്റ് മാത്രമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

തല്‍സ ഫയര്‍ ഡിപാര്‍ട്ട്മെന്റ് പങ്കുവെച്ച വീഡിയോ കോളിന്‍ റഗ്ഗ് എന്ന വ്യക്തിയാണ് എക്സില്‍ ഷെയര്‍ ചെയ്തത്. രണ്ട് നായകളും ഒരു പൂച്ചയുമാണ് വീഡിയോയിലുള്ളത്. നായകളിലൊന്ന് ബാറ്ററി കടിക്കുന്നതും നിമിഷങ്ങള്‍ക്കകം അത് പൊട്ടിത്തെറിച്ച് വീടിനു തീപിടിക്കുന്നതും വീഡിയോയിൽ കാണാം. തീപടർന്നതോടെ നായ ഓടിരക്ഷപ്പെടുന്നതും, പിന്നീട് തീപടരുന്നത് നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.

അഗ്നിശമനസേന നടത്തിയ ഇടപെടലാണ് വലിയ അപായമൊഴിവാക്കിയത്. ഒരുപാട് ഊര്‍ജം സൂക്ഷിക്കാന്‍ കഴിവുള്ള ലിഥിയം-അയണ്‍ ബാറ്ററിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെപ്പറ്റി തല്‍സ ഫയര്‍ ഡിപാര്‍ട്ട്മെന്റിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ആന്‍ഡി ലിറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഉപഭോക്തൃ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമേ ഇത്തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

See also  23 ഇനം നായകളെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article