ഫിലിം ഫെയർ പുരസ്‌കാര വേദിയിൽ ഡീപ് നെക് ഫ്രോക്കിൽ തിളങ്ങി പാർവതി

Written by Taniniram

Published on:

ഹൈദരാബാദില്‍ നടന്ന ഫിലിംഫെയര്‍ പുരസ്‌കാര വേദിയില്‍ ചലച്ചിത്രതാരം പാര്‍വതിയുടെ ഫ്രോക്ക് ശ്രദ്ധനേടി. പൂക്കള്‍ നിറഞ്ഞ തിളങ്ങുന്ന ഹെവി വര്‍ക്കുള്ള കറുപ്പ് ഫ്രോക്കാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. പ്രകൃതി സുന്ദരി യെന്ന ആശയം ഉള്‍ക്കൊണ്ട് മരങ്ങളും പൂക്കളും പക്ഷികളുമെല്ലാം നിറച്ചാണ് ഫ്രോക്ക് ചെയ്‌തെടുത്തിരിക്കുന്നത്. ഡീപ് വി നെക്ക് ഫ്രോക്കില്‍ ഗ്ലാമറായാണ് താരം പുരസ്‌കാര ചടങ്ങിലെത്തിയത്.

മിനിമല്‍ മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്. മുടി ചുരുട്ടി പുട്ടപ് ചെയ്തതിനൊപ്പം സില്‍വര്‍ കളറിലെ ഹാങിങ് ബട്ടര്‍ഫ്‌ലൈയാണ് കാതില്‍ അണിഞ്ഞിരിക്കുന്നത്. നടി ശ്രുതി ഹാസന്‍ ‘മനോഹരം’ എന്നാണ് പാര്‍വതിയുടെ ലുക്കിന് കമന്റിട്ടിരിക്കുന്നത്. തെലുഗു, തമിഴ്,കന്നട, മലയാളം ചലച്ചിത്രമേഖലയില്‍ നിന്നുള്ള അഭിനേതാക്കള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍ എന്നിങ്ങനെ നിരവധി പ്രമുഖരാണ് പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

See also  തൃശൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ് ഫോമിൽ ഉടമസ്ഥനില്ലാതെ നീല ബാഗ്, പരിശോധനയിൽ ലഭിച്ചത് 10 കിലോ കഞ്ചാവ്

Related News

Related News

Leave a Comment