ബംഗ്ലദേശില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ഔദ്യോഗിക വസതിയില്‍നിന്നു മാറിയ ഹസീന ഇന്ത്യയിലെ അഗര്‍ത്തലയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. ബംഗ്ലദേശില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെത്തുടര്‍ന്നാണ് നീക്കം.. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ധാക്കയിലെ സെന്‍ട്രല്‍ സ്‌ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികംപേര്‍ കൊല്ലപ്പെട്ടു. ഇന്ന് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യം പട്ടാളഭരണത്തിലേക്കെന്നാണ് സൂചന
സര്‍ക്കാര്‍ ജോലിയിലെ സംവരണ വിഷയത്തില്‍ തുടങ്ങിയ പ്രക്ഷോഭം സര്‍ക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തില്‍ ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന സംഘര്‍ഷങ്ങളില്‍ ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണു സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളില്‍ കലാപം വ്യാപിച്ചിട്ടുണ്ട്.