രണ്ട് മിനിറ്റ് കൊണ്ട് മയൊണൈസ് തയ്യാറാക്കാം

Written by Web Desk1

Published on:

ഫാസ്റ്റ് ഫുഡിലെ പ്രധാന താരമായ മയോണൈസ് ഹെൽത്തിയായി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.

ചേരുവകൾ

മുട്ട – 1
ഉപ്പ് – 1/4
പഞ്ചസാര – 1/4
കുരുമുളകുപൊടി – 1/4
വിനാഗിരി / നാരങ്ങ നീര് – 1/2
വെളുത്തുള്ളി – ഒരല്ലി
വെജിറ്റബിൾ ഓയിൽ – 1 കപ്പ്

തയ്യാറാക്കുന്ന വിധം:

ആദ്യം ചെറിയ മിക്സി ജാറിൽ മുട്ട, നാരങ്ങ ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി, വിനാഗിരി നീർ, വെളുത്തുള്ളി എന്നിവ ഇട്ടുകൊടുക്കുക.

വെജിറ്റബിൾ ഓയിൽ മൂന്ന് തവണയായി ചേർത്ത് കൊടുത്ത് 10 സെക്കൻ്റ് വരെ ഹൈ സ്പീഡിൽ മൂന്ന് പ്രാവശ്യമായി അടിച്ചെടുക്കുക 10 സെക്കൻഡിൽ കൂടുതൽ അടിക്കാൻ പാടില്ല.

ഉപയോഗിക്കാൻ പറ്റാതെ ആകും. മിക്സർ ജാർ എടുക്കുമ്പോൾ വെള്ളം ഇല്ലാതെ നന്നായി തുടച്ച് എടുക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല ഒന്ന് നന്നായി തിക്ക് ആവുന്നത് വരെ ജാറിൽ അടിക്കുക .

വളരെ എളുപ്പത്തിൽ കടയിൽ നിന്നൊന്നും മേടിക്കാതെ വീട്ടിൽ തന്നെ നല്ല അടിപൊളി മയോണൈസ് തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ്.

See also  കുനാഫ ഇനി എളുപ്പത്തിൽ തയ്യാറാക്കാം

Leave a Comment