ഓട്ടോറിക്ഷ ഡ്രൈവർ മൊബൈൽ ഫോൺ തോട്ടിൽ പോയ സങ്കടത്തിൽ തൂങ്ങിമരിച്ചു…

Written by Web Desk1

Published on:

ആലപ്പുഴ (Alappuzha) : ആലപ്പുഴയിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ കരളകംവാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിൾ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊബൈൽ ഫോണ്‍ തോട്ടില്‍ വീണതിന്റെ വിഷമമാണ് ആത്മഹത്യ ചെയ്യുന്നതിന്റെ കാരണമെന്ന് എഴുതിയ തോമസിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. നോര്‍ത്ത് പൊലീസ് തുടർന്നുള്ള നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.

See also  ആയുർവേദ ആശുപത്രിയിൽ രോഗി തൂങ്ങിമരിച്ചു

Related News

Related News

Leave a Comment