മഞ്ഞുമ്മൽ ബോയ്സിലെ കണ്മണി അൻപോട് ഗാനത്തിൽ ഇളയരാജയോട് ഒത്തുതീർപ്പ് ; നിർമ്മാതാക്കൾ നേരിട്ടെത്തി 60 ലക്ഷം നൽകി

Written by Taniniram

Published on:

മുന്‍കൂര്‍ അനുമതിയില്ലാതെ ‘കണ്‍മണി അന്‍പോടു കാതലന്‍’ എന്ന ഗാനം മഞ്ഞുമ്മല്‍ ബോയിസില്‍ ഉള്‍പ്പെടുത്തിയതിലുണ്ടായ തര്‍ക്കം അവസാനിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സംഗീതസംവിധായകന്‍ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ചിത്രം വന്‍സാമ്പത്തിക വിജയം നേടിയതോടെ 2 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഇളയരാജയുടെ വക്കീല്‍ നോട്ടീസ്.

വക്കീല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കളായ സൗബിന്‍ ഉള്‍പ്പെടെയുളളവര്‍ ഇളയരാജയെ നേരിട്ട് കണ്ടു ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് നിയമപ്രശ്നം 60 ലക്ഷം രൂപയ്ക്ക് ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പായി.

1991ല്‍ റിലീസ് ചെയ്ത ‘ഗുണ’ എന്ന സിനിമക്ക് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയതാണ് ‘കണ്‍മണി അന്‍പോട്’ എന്ന് തുടങ്ങുന്ന ഗാനം. ഇക്കാര്യം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് മതിയാകില്ലെന്നും രേഖകള്‍ പ്രകാരം പ്രതിഫലം നല്‍കി അനുമതി വാങ്ങണമെന്നും ആയിരുന്നു അഭിഭാഷകന്‍ മുഖേന ഇളയരാജ അറിയിച്ചത്.

See also  പാർവതി ഇന്ത്യൻ ഫിലിം ഫെസ്റ്റിവലില്‍ ബ്ലാക്ക് ഷിഫോണ്‍ സാരിയിൽ തിളങ്ങി…

Related News

Related News

Leave a Comment