ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊല്ലപ്പെട്ട ടി ടി ഇ വിനോദിന്റെ അമ്മ മരിച്ചു; മകന്റെ വിയോഗത്തിൽ അതീവ ദുഖിതയായിരുന്നു

Written by Taniniram

Updated on:

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരന്‍ തൃശൂരില്‍ വച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി വിനോദിന്റെ അമ്മ അന്തരിച്ചു. മകന്റെ വേര്‍പാടില്‍ അതീവദുഖിതായായിരുന്നു അമ്മ ലളിത.

മകന്‍ മരിച്ച ദുഃഖത്തില്‍ ലളിതയുടെ ആരോഗ്യം മോശമായി. തുടര്‍ന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ് കഴിഞ്ഞിരുന്നത്. മകന്റെ മരണം തളര്‍ത്തിയ ലളിത പിന്നീട് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയില്ല.

നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഒഡീഷ സ്വദേശി രജനീകാന്ത രണജിത്ത് വിനോദിന്റെ കൊലനടത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ടു നിര്‍ത്തുകയും ചെയ്തു. ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി ടിടിഇയെ ഒറ്റത്തള്ളിന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് വിനോദിന് റെയില്‍വേയില്‍ ജോലി ലഭിച്ചത്. മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിനോദ് കാന്‍സറിനെ അതിജീവിച്ചതിനു ശേഷമാണ് ടിടിഇ കേഡറിലേക്ക് മാറിയത്. സിനിമാ പ്രേമിയായിരുന്ന വിനോദ് നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

See also  തമിഴ്നാട്ടിൽ സാമ്പാറിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ അച്ഛനും മകനും അറസ്റ്റിൽ

Related News

Related News

Leave a Comment