Monday, April 7, 2025

മകളുടെ കൈ ചിതയിലേക്ക് വച്ച അച്ഛന് ഉരുൾപൊട്ടൽ ബാക്കി വച്ചത് തീരാദുഃഖം…

Must read

- Advertisement -

വയനാട് (Vayanad) : ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് വരുന്ന ഓരോ വാർത്തയും ഇന്ന് കേരളജനതയുടെ കരളലിയിക്കുകയാണ്. ഒരിക്കൽ മുണ്ടക്കൈയിൽ സന്തോഷത്തോടെ വീടുകളിൽ കഴിഞ്ഞിരുന്ന പലരും ഇന്ന് ഉറ്റവരെയും ഉടയവരെയും കാണാതെ അലയുകയാണ്. ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തുന്ന മൃതദേഹങ്ങൾക്കൊപ്പം തങ്ങളുടെ കുടുംബങ്ങളുടെ മൃതശരീരം ഉണ്ടാവരുതേ എന്ന പ്രാർത്ഥനയിലാണ് ഇവർ.

എന്നാൽ ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തിയ സ്വന്തം മകളുടെ ശരീരഭാഗത്തിന് മുന്നിൽ നിന്ന് പൊട്ടിക്കരയുന്ന ഒരച്ഛന്റെ ചിത്രം ഇന്ന് മലയാളക്കരയെ സങ്കടക്കടലിലാഴ്ത്തിയിരിക്കുകയാണ്. പിച്ചവെയ്ക്കുന്ന കാലത്ത് മകളുടെ കൈപിടിച്ച് നടത്തിയ അച്ഛൻ രാമസ്വാമിക്ക് ചിതയിലെരിയ്ക്കാൻ ബാക്കി കിട്ടിയത് ആ കൈകൾ മാത്രമായിരുന്നു. മകൾ ജിഷയുടെ കൈയ്യാണ് അതെന്ന് അച്ഛൻ തിരിച്ചറിഞ്ഞത് അവളുടെ വിരലിൽ കിടന്ന വിവാഹ മോതിരം കണ്ടാണ്.

ഭർത്താവ് മുരുകന്റെ പേര് എഴുതിയ വിവാഹം മോതിരം കണ്ട് രാമസ്വാമി ഇത് തന്റെ മകളുടെ കൈയ്യാണെന്ന് തിരിച്ചറിഞ്ഞു. ആ കൈ ചിതയിലേക്ക് വെച്ചപ്പോൾ അച്ഛൻ മുഖംപൊത്തി കരയുകയായിരുന്നു. രാമസ്വാമിയുടെ ഭാര്യ തങ്കമ്മയെയും മരുമകൻ മുരുകനെയും ഇനിയും കണ്ടെത്താനായിട്ടില്ല. കൊച്ചുമകൻ അക്ഷയിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി സംസ്‌കരിച്ചു

See also  സിഎഎ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ; കോണ്‍ഗ്രസിന് നിലപാടില്ലെന്നും ആരോപണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article