Friday, April 18, 2025

കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിനു അശ്ളീല കമന്റ് ഇട്ട യുവാവ് അറസ്റ്റിൽ …

Must read

- Advertisement -

വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി. സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനു ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്. ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്.

സോഷ്യൽ മീഡിയകൾ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ പൊലീസിൻ്റെ കർശന നിരീക്ഷണത്തിൽ ആണ്. സോഷ്യൽ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതീരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ദുരന്തമുഖത്തെ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി അശ്ലീല കമന്റുകളാണുണ്ടായിരുന്നത്. സോഷ്യൽ മീഡിയ വഴി ഇവർ‌ രൂക്ഷവിമർശനങ്ങൾ നേരിടുന്നുണ്ട്.

See also  തീക്കനലിലൂടെ നടക്കുന്നതിനിടെ വീണു; ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article