Saturday, April 12, 2025

ഷൈൻ ടോം ചാക്കോ എന്നെ തേച്ചൊട്ടിച്ചു; പ്രണയ ബന്ധം തകർന്നതിനു പിന്നാലെ ആരോപണവുമായി മോഡൽ തനൂജ ലൈവിൽ

Must read

- Advertisement -

ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോയും മോഡലായ തനൂജയും പ്രണയിത്തിലായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് ഷൈന്‍ ടോം ചാക്കോയും നിരവധി വീഡിയോകളില്‍ പറഞ്ഞിട്ടുണ്ട്.പ്രമോഷന്‍ പരിപാടികളില്‍ ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ഇരുവരും വിവാഹനിശ്ചയവും നടത്തിയതായി അറിയിച്ചിരുന്നു. എന്നാല്‍ തനൂജമായി വേര്‍പിരിഞ്ഞെന്ന് ഷൈന്‍ ഈയടുത്തായി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഷൈന് മറുപടിയുമായി ലൈവ് വീഡിയോയിലെത്തിരിക്കുകയാണ് തനൂജ. വീഡിയോയില്‍ തനൂജയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

ആള് ആളുടേതായ വൈബില്‍ പോകുന്നുണ്ട്. ഹാപ്പി ആയിട്ട് പോകുന്നുണ്ട്. ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കി പോകുന്നുണ്ട്. നമ്മള്‍ വിശ്വസിച്ച് പലരേയും കൂടെ കൂട്ടും. അവസാനം അവര്‍ നമ്മളെ ഇട്ടിട്ട് പോകും. രണ്ട് വര്‍ഷം കൂടെ കൂട്ടിയതാണ്. എനിക്ക് തന്നെ പണിയായി. നമുക്ക് ആരും ഇല്ലാതിരിക്കുന്നതാണ് നല്ലത്. എന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്. നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ അതങ്ങനെ തന്നെ വയ്ക്കണം. നമുക്ക് സങ്കടം വരുമ്പോള്‍ അവരോട് അത് പറയും. പിന്നീട് അവര്‍ തെറ്റപ്പോകുമ്പോള്‍ പബ്ലിക്കാക്കും. നാറ്റിച്ചു കളയും. ആരെയും വിശ്വസിക്കരുത്. അത് ആരോ ആയിക്കോട്ടെ. കുറേ വാ?ഗ്ദാനങ്ങള്‍ കിട്ടും. നമ്മളത് വിശ്വസിക്കും. നമ്പരുത്. എത്ര ക്ലോസായാലും ആരെയും നമ്പരുത്. കാരണം പിന്നീട് അത് നമുക്ക് തന്നെ പണിയായിട്ട് വരും. നല്ല എട്ടിന്റെ പണി. പിന്നെ നമ്മള്‍ നന്ദികേട് കാണിക്കാന്‍ പാടില്ല. കര്‍മ എന്നൊരു സം?ഗതി ഉണ്ടെങ്കില്‍ തിരിച്ച് കിട്ടിക്കോളും. നമ്മളായി ഒന്നും ചെയ്യണ്ട. പറ്റിപ്പോയി.

ഇത്രയും ഞാന്‍ ആരെയും സ്‌നേഹിച്ചിട്ടില്ല. രണ്ട് വര്‍ഷം. എന്നിട്ടും എന്നെ..ഇപ്പോള്‍ ഞാന്‍ ആണ് കുറ്റക്കാരി. അവര് ചെയ്യുന്നതെല്ലാം ശരിയും. നമ്മള്‍ ചെയ്യുന്നതെല്ലാം തെറ്റും. എന്നെ ഒന്നും അല്ലാണ്ടാക്കി കളഞ്ഞു. ആര് പോയാലും സങ്കടം ഇല്ലായിരുന്നു. പക്ഷേ.. ഇപ്പോള്‍ ഞാന്‍ ഒക്കെ ആയിട്ടില്ല. കാരണം നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് വിചാരിച്ചതാണ്. പക്ഷേ ഉണ്ടായില്ല. ഞാന്‍ എന്റെ കുടുംബത്തെ വിട്ട് വന്നതാണ്. ഫോട്ടോ ഫ്രെയിമൊക്കെ ഞാന്‍ എറിഞ്ഞ് പൊട്ടിച്ചു. ഉമ്മ എന്നോട് പറഞ്ഞതാണ് അത് ചെയ്യരുത്, ഇട്ടിട്ട് പോകുമെന്ന്. കേട്ടില്ല. അതുപോലെ തന്നെ സംഭവിച്ചു. നല്ല എട്ടിന്റെ പണി. നമുക്ക് നല്ല സങ്കടം വരുമ്പോള്‍ ഒരിക്കലും നമ്മുടെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യരുത്. അവരെ നമ്മള്‍ കെട്ടിപിടിച്ച് കരയാന്‍ പാടില്ല. കാരണം പാമ്പുകളാണ് അത്. പിന്നെ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. അത്രേ ഉള്ളൂ. അതിപ്പോള്‍ ആരായാലും ശരി. അവര്‍ക്ക് വേണ്ടി കരഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല. എന്റെ അനുഭവം ആണ്. ഇനി ആരും വേണ്ട. നമ്മള്‍ മാത്രം മതി. അയാളെന്നെ ചതിച്ചിട്ടില്ല. ഞാനും. മുന്നോട്ട് പോകാന്‍ പറ്റിയില്ലെങ്കില്‍ മാറി കൊടുക്കണം

See also  വയനാടിന് സഹായഹസ്തവുമായി സിനിമാലോകം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article