സൗന്ദര്യ സംരക്ഷണത്തിൽ എന്താണ് ഐസ് ക്യൂബും മുഖസൗന്ദര്യവും തമ്മിൽ ബന്ധം, അറിയാം…

Written by Web Desk1

Published on:

സൗന്ദര്യ സംരക്ഷണം ഇന്ന് എല്ലാവർക്കും വലിയൊരു പ്രശ്‌നമായി മാറിയിരിക്കുന്നു. തിളങ്ങുന്ന പാടുകളൊന്നും ഇല്ലാത്ത ചർമ്മമാണ് എല്ലാവർക്കും വേണ്ടത്. എന്നാൽ ഇതിനായി ചിലവഴിക്കാൻ അധികം പണം ഇല്ലാത്തവർ എന്ത് ചെയ്യും?

ഇത്തരക്കാർക്കുള്ള പ്രതിവിധിയാണ് ഐസ് വിദ്യ.മുഖം തിളങ്ങാൻ ഐസ് കൊണ്ടുള്ള ഒരു സ്‌കിൻ ബൂസ്റ്ററാണ് ഇപ്പോൾ ചർച്ചാവിഷയം. ആലിയ ഭട്ട്, ദീപിക പദുകോൺ, കത്രീന കൈഫ്, കൃതി സനോൺ, തമന്ന തുടങ്ങി നിരവധി നടിമാരും മുഖം തിളങ്ങാൻ ഈ മാർഗം ഉപയോഗിക്കുന്നുണ്ട്.മേക്കപ്പ് ഉപയോഗിക്കുന്നതിന് മുൻപ് ഐസ് കൊണ്ടുള്ള വെള്ളത്തിൽ മുഖം മുക്കുകയാണ് അവർ ചെയ്യുന്നത്.

കരുവാളിപ്പ്, ചർമത്തിലെ ചുവപ്പ്, ചൊറിച്ചിൽ എന്നിവയെ അകറ്റാൻ ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് നല്ലതാണ്. ഇത് മുഖത്തെ രക്തയോട്ടം കൂടാനും മുഖത്തെ വീക്കവും ചുവപ്പും കുറയ്ക്കാനും ഗുണം ചെയ്യും. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള മുഖത്തെ വീക്കവും ചുവപ്പും മാറ്റാനും ഐസ് വെള്ളത്തിൽ മുഖം മുക്കിയാൽ മതിയാകും. ചർമത്തിന് ഉന്മേഷവും പുനരുജ്ജീവനവും നൽകാനും ഇത് വലിയ രീതിയിൽ ഗുണം ചെയ്യും.ചർമത്തിലെ സുഷിരങ്ങൾ അടയാനും നല്ലതാണ്. സുഷിരങ്ങളിലെ അഴുക്ക്, എണ്ണ എന്നിവയെ അകറ്റാനും ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് ഗുണം ചെയ്യും. കൂടാതെ ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും ഇത് സഹായിക്കും.

സൗന്ദര്യത്തിൽ ഐസ് ഉൾപ്പെടുത്താനുള്ള ഏറ്റവും ലളിതമായ വഴികളിൽ ഒന്ന് കുറച്ച് ഐസ് ക്യൂബുകൾ മൃദുവായ തുണിയിൽ പൊതിഞ്ഞ് ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യാം.കണ്ണിനടിയിലെ കറുപ്പും അതുപോലെ കറുപ്പുമൊക്കെ മാറ്റാൻ ഐസ് ക്യൂബ്‌സ് ഏറെ നല്ലതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾക്ക് താഴെ ഐസ് ക്യൂബ്‌സ് തുണിയിൽ പൊതിഞ്ഞ് അമർത്തുന്നത് നല്ലതാണ്. ഇത് കണ്ണിന് ഉന്മേഷവും അതുപോലെ ഉറക്ക ക്ഷീണം മാറ്റാനും സഹായിക്കും. കണ്ണിനടിയിലെ വീക്കം മാറ്റാൻ ഏറെ നല്ലതാണ്

See also  ചുണ്ട് ചുവന്നുതുടുക്കാൻ ലിപ്സ്റ്റിക് വാങ്ങി പണം കളയേണ്ട…

Leave a Comment