നേവിയിലെ സിവിലിയന്‍ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന ഇന്ത്യന്‍ നേവി സിവിലിയന്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (ഇന്‍സെറ്റ്-01/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ്-ബി വിഭാഗത്തില്‍ പെടുന്ന ചാര്‍ജ്മാന്‍, ഗ്രൂപ്പ് സി വിഭാഗത്തില്‍ പെടുന്ന സീനിയര്‍ ഡ്രോട്ട്സ്മാന്‍, ട്രേഡ്സ്മാന്‍മേറ്റ് തസ്തികകളിലായി 741 ഒഴിവാണുള്ളത്. ഇതില്‍ 444 ഒഴിവ് ഫയര്‍മാന്‍ തസ്തികയിലാണ്. ഭിന്നശേഷിക്കാര്‍ക്കും ഈ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. തസ്തിക തിരിച്ച് വിശദവിവരങ്ങള്‍ ചുവടെ.
ചാർജ് മാൻ : ഒഴിവ്-29 (അമ്യുണിഷന്‍ വര്‍ക്ക് ഷോപ്പ്-1, ഫാക്ടറി-10, മെക്കാനിക്-18). യോഗ്യത- ഫിസിക്‌സ്/ കെമിസ്ട്രി/ മാത്തമാറ്റിക്‌സ് ഉള്‍പ്പെട്ട സയന്‍സ് ബിരുദം. അല്ലെങ്കില്‍ കെമിക്കല്‍ / ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. അല്ലെങ്കില്‍ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 35,400-1,12,400 രൂപ. പ്രായം: മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് 30 കവിയരുത്. മറ്റ് വിഭാഗങ്ങളില്‍ 18-25 വയസ്സ്.
സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്-4. യോഗ്യത: ബി.എസ്സി. (ഫിസിക്‌സ്/ കെമിസ്ട്രി/ ഇലക്ട്രോണിക്‌സ്/ ഓഷ്യാനോഗ്രഫിയില്‍ ബി.എസ്സിയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 35,400-1,12,400 രൂപ. പ്രായം: 30 കവിയരുത്.
ഡ്രോട്ട്സ്മാന്‍ (കണ്‍സ്ട്രക്ഷന്‍): ഒഴിവ്-2. യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, ഐ.ടി.ഐ./ അപ്രന്റിസ്ഷിപ്പ്/. ശമ്പളം: 25,500-81,100 രൂപ. പ്രായം: 18-25 വയസ്സ്.
ഫയര്‍മാന്‍: ഒഴിവ്-444 (വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-237, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-99, സതേണ്‍ നേവല്‍ കമാന്‍ഡ്-60, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡ്-48). യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, ഫയര്‍ ഫൈറ്റിങ്ങില്‍ എലിമെന്ററി/ ബേസിക്/ ഓക്‌സിലറി കോഴ്സ്. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-27 വയസ്സ്.
ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍: ഒഴിവ്-58. (വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-11, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-31, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡ്-16). യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്. ശമ്പളം: 21,700-69,100 രൂപ. പ്രായം: 18-27 വയസ്സ്.