Thursday, September 4, 2025

ഇന്ത്യക്കായി ഒരു ഒളിംപിക്സിൽ രണ്ടു മെഡൽ നേടുന്ന താരമായി മനു ഭാകർ; ഷൂട്ടിങ്ങിൽ മനു ഭാകർ സരബ്ജോത് സിങ് സഖ്യത്തിന് വെങ്കലം

Must read

- Advertisement -

പാരീസ്: ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടം കുറിച്ച് മനു ഭകാര്‍.ഒളിംപിക്‌സ് ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഒരിക്കല്‍ക്കൂടി മെഡല്‍ വെടിവച്ചിട്ട് ഇന്ത്യതാരം.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ടീമിനത്തില്‍ മനു ഭാക്കര്‍ സരബ്‌ജ്യോത് സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് പാരിസ് ഒളിംപിക്‌സിലെ രണ്ടാമത്തെ മെഡല്‍ സമ്മാനിച്ചത്. വെങ്കലം നേടത്തോടെ ഒറ്റ ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മനു മാറി.

1900ത്തിലെ പാരിസ് ഒളിംപിക്സില്‍ തന്നെ ബ്രിട്ടീഷ് ഇന്ത്യന്‍ അത്ലറ്റായിരുന്ന നോര്‍മന്‍ പ്രിച്ചാര്‍ഡ് അത്ലറ്റിക്സില്‍ 2 വെള്ളി മെഡല്‍ നേടിയിരുന്നു.അതിനു ശേഷം ഒരു താരത്തിനും ഈ നേട്ടമില്ല. 124 വര്‍ഷത്തിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും മെഡല്‍ നേട്ടത്തോടെ മനു മാറി

ദക്ഷിണ കൊറിയയുടെ ഓ യെ ജിന്‍ ലീ വുന്‍ഹോ സഖ്യത്തെ തോല്‍പ്പിച്ചാണ് ഇരുവരും ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്.കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രവും മനു സ്വന്തം പേരിലാക്കിയിരുന്നു. യോഗ്യതാ റൗണ്ടില്‍ മൂന്നാമതെത്തിയാണ് മനു സരബ്‌ജോത് സഖ്യം വെങ്കലപ്പോരിലേക്കു കടന്നത്. ഇതേയിനത്തില്‍ ഇന്ത്യയ്ക്കായി മത്സരിച്ച റിതം സാങ്വാന്‍ അര്‍ജുന്‍ സിങ് ചീമ സഖ്യം യോഗ്യത നേടാതെ പുറത്തായിരുന്നു.

See also  ഔദ്യോഗിക ചടങ്ങുകളിൽ ജീൻസും ടീഷർട്ടും ധരിക്കുന്നു ; തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഹൈക്കോടതിയിൽ ഹർജി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article