ചാലിയാർ പുഴയിൽ മൃതദേഹങ്ങൾ ഒഴുകുന്നു ; നിരവധി കുടുംബങ്ങൾ താമസിച്ച സ്ഥലങ്ങൾ വെറും കല്ലും മണ്ണും ,ദുരന്തത്തിൽ നടുങ്ങി കേരളം

Written by Taniniram

Published on:

കേരളത്തിന് തീരാനോവായി ഉരുള്‍പൊട്ടല്‍ കാഴ്ചകള്‍. ചാലിയാര്‍ പുഴയില്‍ പലയിടങ്ങളിലും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ ഒരോ അഞ്ചുമിനിട്ടിലും ആംബുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചാലിയാറിലാണ് ദുരന്ത കാഴ്ച നിറയുന്നത്.

മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുകയാണ്. ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതുഞ്ഞി കിടക്കുന്ന നിലയിലാണ് ആള് കുടുങ്ങികിടക്കുന്നത്. രക്ഷപ്പെടുത്താന്‍ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനായിട്ടില്ല.

ഈ സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവിടേക്ക് ആളുകള്‍ക്ക് എത്താനാകുന്നില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവന്‍ പറഞ്ഞു. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്.

വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലിലെ ചാലിയാര്‍ പുഴയില്‍ നിന്ന് മാത്രം രാവിലെ പത്ത് മണിയോടെ കിട്ടിയത് 10 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. 

See also  തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫീസിൽ വന്‍ തീപിടിത്തം; രണ്ടു സ്ത്രീകൾ വെന്തുമരിച്ചു

Leave a Comment