Thursday, April 17, 2025

വഞ്ചിയൂരിലെ വീട്ടിലെത്തി വെടിയുതിർത്ത സംഭവം; മുൻവൈരാഗ്യം…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : യുവതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയിൽ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചെന്നാണ് വിവരം. അവധി ദിവസമായ ഇന്നലെ രാവിലെ വീട്ടിൽ കയറിയാണ് യുവതിയെ എയർ ​ഗൺ ഉപയോ​ഗിച്ച് വെടിവെച്ചത്. മുൻ വൈരാ​ഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ഷിനിയുമായോ ഭർത്താവുമായോ വെടിയുതിർത്ത സ്ത്രീക്ക് വൈരാഗ്യമുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അതിന് കാരണമെന്തെന്ന് അന്വേഷണ സംഘത്തിന് വ്യക്തതയില്ല. അക്രമിയായ സ്ത്രീയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഷിനിയുടെ വീട്ടിൽ എത്തിയ അക്രമിയുടെ സിൽവർ കളർ കാറിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സി സി ടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആക്രമണത്തിന് ശേഷം പ്രതി ചാക്ക ഭാ​ഗത്തേക്ക് രക്ഷപ്പെട്ടതായാണ് വിവരം. കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോ​ഗമിക്കുന്നത്.

See also  വീണ്ടും വ്യാജ ഡിജിറ്റൽ അറസ്റ്റ് ;26കാരിയെ നഗ്‌നയാക്കി 1.78 ലക്ഷം രൂപ തട്ടിയെടുത്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article