കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. പുഴയിലിറങ്ങിയ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പയെ ബന്ധിച്ച കയര്‍പൊട്ടി. മാല്‍പയെ സുരക്ഷിതനായി കരയ്‌ക്കെത്തിച്ചു
ഡ്രോണ്‍ പരിശോധന അവസാനിപ്പിച്ചു. തിരച്ചില്‍ സംഘം ഷിരൂരില്‍ തുടരും. ദൗത്യത്തിന് വേണ്ട സഹായങ്ങള്‍ നല്‍കും. പുഴയില്‍ ഇറങ്ങാനുള്ള സാധ്യത ദൗത്യസംഘം പരിശോധിക്കുന്നു. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പയും സംഘത്തില്‍. ഉന്നതതലയോഗത്തില്‍ ഉത്തര കന്നഡ കലക്ടറോട് മന്ത്രി റിയാസ് കടുപ്പിച്ച് സംസാരിച്ചു. പൊങ്ങിക്കിടക്കുന്ന ചങ്ങാടം എത്തിക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍ നിലപാടെടുത്തു. മുന്‍ തീരുമാന പ്രകാരം ചങ്ങാടം എത്തിയേപറ്റൂവെന്ന് മന്ത്രിയും പറഞ്ഞു
തിരച്ചില്‍12ാം ദിവസവും കാര്യമായ പുരോഗതിയില്ല. കുത്തൊഴുക്കുള്ള പുഴയില്‍ ഇറങ്ങാനായി ഫ്‌ലോട്ടിങ് പ്ലാറ്റ്‌ഫോം കൊണ്ടുവരാനുള്ള തീരുമാനം അവസാനം നിമിഷം സാങ്കേതിക പ്രശ്‌നം ചൂണ്ടി കാണിച്ചു ഉത്തരകന്നട ജില്ലാ ഭരണകൂടം മാറ്റി. സംഘത്തിലേക്ക് പ്രാദേശിക മത്സത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയെങ്കിലും ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗപെടുത്തുന്നതില്‍ ഇതുവരെ കൃത്യമായ തീരുമാനം ഉണ്ടായിട്ടില്ല.