Saturday, April 5, 2025

വിവാഹപ്പരസ്യത്തിലൂടെ പോലീസുകാരെയടക്കം ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി രാമചന്ദ്രൻ അറസ്റ്റിൽ ; തട്ടിപ്പിൽ നിരവധി പോലീസുകാർ കുടങ്ങിയെന്ന് സൂചന

Must read

- Advertisement -

ശ്രുതിയുടെ വലയില്‍ കുടുങ്ങിയത് തൃശൂര്‍ ,കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍

കാസർഗോഡ് (Kasargodu) : ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ (35) ആണ് പൊലീസ് ഉ‍‍ഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നു പിടികൂടിയത്. വിവാഹ മാട്രിമോണിയൽ സൈറ്റ് ഉപയോഗിച്ചായിരുന്നു ശ്രുതിയുടെ തട്ടിപ്പ്. പൊയിനാച്ചി സ്വദേശിയായ യുവാവിൽനിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നൽകിയത്.
ഒളിവിലായിരുന്ന ശ്രുതിക്ക് വേണ്ടി പൊലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കാസർകോട് ‍ജില്ലാ കോടതി ശ്രുതിക്കു മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.

തട്ടിപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിയാണ് ശ്രുതി ചന്ദ്രശേഖരന്‍. പുല്ലൂര്‍ സ്വദേശിയായ യുവാവിനെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലില്‍ അടച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുന്നതാണ് ശ്രുതിയുടെ രീതി. ചിലര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്യും. മംഗലാപുരത്ത് ജയിലിലായ യുവാവില്‍ നിന്ന് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

പണം തിരികെ ചോദിച്ചപ്പോഴാണ് കേസില്‍ കുടുക്കിയതെന്ന് യുവാവ്. 28 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു യുവാവിന്. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞായിരുന്നു പലയിടത്തും തട്ടിപ്പ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്.

ഹണി ട്രാപ്പിലൂടെ പോലീസുകാരനെ അടക്കം കുടുക്കിയെന്നതാണ് വസ്തുത. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ ലോഡ്ജില്‍ നിന്നുമാണ്. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉള്‍പ്പെടെയുള്ളവര്‍ മാട്രിമോണിയല്‍ വഴിയുള്ള തട്ടിപ്പിന് ഇരയായി. തട്ടിപ്പിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സംശയമുണ്ട്.

തൃശൂര്‍ സ്വദേശിയായ പൊലീസുകാരന്‍ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പൊലീസുകാരനില്‍ നിന്ന് പണം തട്ടാന്‍ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്.

തൃശൂരിലെ പൊലീസുകാരനെ കബളിപ്പിച്ചതിന് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും ഇയാള്‍ ശ്രുതിയുടെ വലയില്‍ കുരുക്കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. ഐ എസ് ആര്‍ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.

See also  അൻവറിന്റെ രാജി ഉയർത്തുന്ന ചോദ്യങ്ങൾ |Taniniram Editorial Audio
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article