പരിഹാസവുമായി മണപ്പുറം ഫിനാൻസിൽ നിന്നും കോടികൾ തട്ടിയ ധന്യമോഹൻ; ബാഗ് മുഴുവൻ കാശാണ്; അഞ്ച് സെന്റ് സ്ഥലം ചന്ദ്രനിലും വാങ്ങി

Written by Taniniram

Published on:

മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടിയോളം തട്ടിയെടുത്ത കേസിലെ പ്രതി ന്യാ മോഹന്‍ മാധ്യങ്ങള്‍ക്ക് മുന്നിലെത്തിയത് കൂസലില്ലാതെ. ചോദ്യങ്ങള്‍ക്ക് പരിഹാസവും ദേഷ്യവും കലര്‍ന്ന സ്വരത്തില്‍ മറുപടി. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എന്റെ ബാഗ് മുഴുവന്‍ കാശാണെന്നും നിങ്ങള്‍ വന്ന് എടുത്തോളൂ എന്നുമായിരുന്നു മറുപടി. അഞ്ച് സെന്റ് സ്ഥലം ചന്ദ്രനില്‍ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞു.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. . വ്യാജവായ്പകള്‍ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു ധന്യയുടെ തട്ടിപ്പ്. കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യ വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്നു. ഡിജിറ്റല്‍ പഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ധന്യതട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ധന്യ പണം മാറ്റിയതെന്നാണ് പരാതി. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് സ്വന്തം പേരിലും ബന്ധുക്കളുടെയും പേരില്‍ വീടും സ്വത്തുക്കളും വാങ്ങിയതായാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയതായാണ് സൂചന. സംഭവത്തില്‍ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ കൃഷ്ണന്‍കുട്ടി നല്‍കിയ പരാതിയിലാണ് വലപ്പാട് പോലിസ് കേസെടുത്തത്. തുടര്‍ന്ന് റൂറല്‍ എസ് പി നവനീത് ശര്‍മയുടെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേകസംഘം അന്വേഷണം നടത്തുകയായിരുന്നു.

See also  കുവൈറ്റ് ദുരന്തം; പരുക്കേറ്റ മലയാളികൾ അപകടനില തരണം ചെയ്തു …

Related News

Related News

Leave a Comment