സുധാകരനും മുകളിൽ സൂപ്പർ പ്രസിഡന്റാകാൻ VD സതീശൻ ; കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനം

Written by Taniniram

Published on:

കെപിസിസി പ്രസിഡന്റ കെ സുധാകരന്റെ അനാരോഗ്യം മറയാക്കി പ്രതിപക്ഷനേതാവ് പാര്‍ട്ടിയെയും ഹൈജാക്ക് ചെയ്യുന്നു എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. . പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. കെ.പി.സി.സിയുടെ അധികാരത്തില്‍ കൈകടത്തുന്നതായും കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സൂപ്പര്‍ പ്രസിഡന്റ് ചമയാനാണ് സതീശന്റെ ശ്രമമെന്ന വിധത്തിലാണ് വിമര്‍ശനം.

‘പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവര്‍ത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ആഭ്യന്തര കാര്യങ്ങള്‍ വാര്‍ത്തയാകുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവാണ് കാരണം. വയനാട്ടിലെ ചിന്തന്‍ ശിബിറിന്റെ ശോഭ കെടുത്തിയത് വി.ഡി സതീശനാണ്’- തുടങ്ങിയ വിമര്‍ശനങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചു.

പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫംഗം അഡ്മിനായി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിനെതിരെയും വിമര്‍ശനമുയര്‍ന്നു. ഇന്ന് രാത്രികെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് നേതാക്കള്‍ ആരോപണം ഉന്നയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലയുടെ ചുമതല നല്‍കിയതിലും കെപിസിസി യോഗത്തില്‍ അതൃപ്തിയുണ്ടായി.

ജില്ലാചുമതല വഹിക്കുന്ന കെപിസിസിയുടെ നിലവിലെ ജനറല്‍സെക്രട്ടറിമാരാണ് വിമര്‍ശനം ഉന്നയിച്ചത്. വയനാട്ടില്‍ ചേര്‍ന്ന കെപിസിസി ക്യാംപ് എക്സിക്യൂട്ടിവില്‍ മിഷന്‍-2025 ന്റെ ചുമതല പ്രതിപക്ഷനേതാവിന് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വി.ഡി സതീശന്‍ ഇറക്കിയ സര്‍ക്കുലര്‍, നിലവിലെ പാര്‍ട്ടി ഭാരവാഹികളെ മറികടക്കുന്ന രീതിയിലായി എന്നാണ് മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വിമര്‍ശിച്ചത്.

Leave a Comment