കണ്മഷിയുടെ ബോട്ടില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരി മരണപ്പെട്ടു. മുതലമട പാപ്പാന്‍ചള്ളയില്‍ അജീഷ് – ദീപിക ദമ്പതികളുടെ മകള്‍ ത്രിഷികയാണു മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണു സംഭവം. ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രി, പാലക്കാട്ടെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചു.
ജില്ലാ ആശുപത്രിയില്‍ വച്ചു ബോട്ടില്‍ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറഞ്ഞതിനെ തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ കുട്ടി മരിച്ചു.