തണുപ്പിച്ച ബിയർ കുപ്പിക്കുള്ളതിൽ ചത്ത പല്ലി

Written by Web Desk1

Updated on:

തെലങ്കാന മഹബൂബാബാദ് ഗുഡുരു മണ്ഡല് സെൻ്ററിലെ നിന്നുള്ള പ്രാദേശിക വൈൻ ഷോപ്പിൽ നിന്ന് വാങ്ങിയ ബിയർ കുപ്പിയിലാണ് പല്ലിയെ കണ്ടത്. തണുപ്പിച്ച ബിയറിനുള്ളിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. കുപ്പിയ്‌ക്കുള്ളിൽ സംശയകരമായ വസ്തു കണ്ടതിനെ തുടർന്നാണ് ബിയർ വാങ്ങിയ യുവാവ് ബിയർ കുപ്പി തുറന്ന് നോക്കിയത്.

കുപ്പിയിൽ പല്ലിയെ കണ്ടതോടെ വൈൻഷോപ്പ് മാനേജരെ വിവരമറിയിച്ചെങ്കിലും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് പറഞ്ഞ് കൈമലർത്തുകയായിരുന്നുവെന്ന് യുവാവ് പറയുന്നു.. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ കുറേ നാളുകളായി ആ കമ്പനിയുടെ ബിയർ കുടിച്ചവരും ആശങ്കയിലാണ് . പല്ലി വീണ ബിയർ തങ്ങളും കുടിച്ചോ എന്ന പേടിയിലാണ് ഇവർ.

See also  അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ് ഷെഡിങ്ങും; മുന്നറിയിപ്പുമായി കെഎസ്ഇബി…

Leave a Comment