ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ല.അവസാന നിമിഷം ഹൈക്കോടതിയുടെ താത്ക്കാലിക സ്‌റ്റേ

Written by Taniniram

Published on:

കൊച്ചി: നടി ആക്രമിച്ച സംഭവത്തിന് ശേഷം രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണില്ല. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളും പഠിക്കാനായി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. ഇന്ന് 3.30 ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍. എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് മേലുള്ള നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചലച്ചിത്ര നിര്‍മാതാവ് സജിമോന്‍ പറയില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം കോടതി താത്ക്കാലികമായി അംഗീകരിക്കുകയായിരുന്നു.

Related News

Related News

Leave a Comment