ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; ഹെൽത്ത് ഇൻസ്‌പെക്ടറെ സസ്‌പെന്റ് ചെയ്ത് മേയർ ആര്യരാജേന്ദ്രൻ; നടപടി ഗുരുതര വീഴ്ചയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Written by Taniniram

Published on:

ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തില്‍ ഗുരുതര വീഴ്ചവരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്ത് മേയര്‍ ആര്യ രാജേന്ദ്രന്‍. കരാര്‍ തൊഴിലാളിയായ ജോയി മുങ്ങിമരിക്കാനിടയായ തോടിന്റെ തമ്പാനൂര്‍ ഭാഗത്തിന്റെ ചുമതലയുളള സെക്രട്ടറിയേറ്റ് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ഗണേഷിനെതിരെയാണ് നടപടി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. തോടിന്റെ ശുചീകരണം പാളിയതില്‍ റെയില്‍വെയും കോര്‍പറേഷനും പരസ്പരം കുറ്റപ്പെടുത്തുമ്പോഴാണ് കോര്‍പറേഷന്റെ വീഴ്ചയില്‍ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്ന പാളയം, തമ്പാനൂര്‍, രാജാജി നഗര്‍ ഭാഗങ്ങളുടെ ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ കെ ഗണേഷിനാണ്. ഇവിടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തോട്ടിലേക്ക് മാലിന്യം തള്ളുന്നത് കണ്ടെത്തിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

Related News

Related News

Leave a Comment