തിരുവനന്തപുരം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ.പി ഫാര്‍മസിയില്‍ ജീവനക്കാരില്ല: രോഗികൾ വലയുന്നു

Written by Web Desk1

Published on:

മെ​ഡി​ക്ക​ല്‍ കോ​ള​ജ് (Medical College) : തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ലെ ഒ.​പി ഫാ​ര്‍മ​സി​യി​ല്‍ വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രി​ല്ല, മ​രു​ന്നി​നാ​യു​ള്ള കാ​ത്തു​നി​ൽ​പ് ര​ണ്ട് മ​ണി​ക്കൂ​ർ വ​രെ. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ക്യൂ​ നി​ന്ന രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് ല​ഭി​ച്ച​ത് ഒന്നര മണിക്കൂർ മുതൽ ര​ണ്ട് മ​ണി​യ്ക്കൂ​ര്‍ വ​രെ കാ​ത്തു​നി​ന്ന ശേ​ഷം. ഉ​ച്ച​ക്ക് 12 മ​ണി​ക്കും ക്യൂ​വി​ല്‍ 150 രോ​ഗി​ക​ള്‍ വ​രെ​യു​ണ്ടാ​യി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു. മൂ​ന്നു​പേ​രെ​ങ്കി​ലും വേ​ണ്ടി​ട​ത്ത് ഒ.​പി ഫാ​ര്‍മ​സി​യി​ല്‍ ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലെ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണെ​ന്നാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ആ​രോ​പി​ക്കു​ന്നു.

രാ​വി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ.​പി ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞാ​ല്‍ അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ത​ന്നെ ഫാ​ര്‍മ​സി​യി​ല്‍ നീ​ണ്ട നി​ര​യാ​ണു​ള്ള​ത്. വെ​യി​ല​ത്തും മ​ഴ​യ​ത്തും മ​രു​ന്നു വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ കൈ​യി​ല്‍ പ​ല​പ്പോ​ഴും കു​ട​പോ​ലും കാ​ണി​ല്ല. ഇ​തി​ല്‍ ഏ​റെ​യും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് വ​യോ​ധി​ക​രും കൈ​കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തു​ന്ന അ​മ്മ​മാ​രു​മാ​ണ്. വ​രി​യി​ൽ ക​യ​റി​പ്പ​റ്റി മ​ണി​ക്കൂ​റു​ക​ള്‍നി​ന്ന് ജീ​വ​ന​ക്കാ​രി​യു​ടെ കൈ​യി​ല്‍ കു​റി​പ്പ് കൊ​ടു​ക്ക​മ്പോ​ൾ മ​രു​ന്നി​ല്ലെ​ന്ന മ​റു​പ​ടി​യാ​കും പ​ല​പ്പോ​ഴും.

സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു​ള്ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഒ.​പി കൗ​ണ്ട​റു​ക​ള്‍ പു​റ​മെ​യു​ള്ള പ​ഴ​യ മോ​ര്‍ച്ച​റി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് അ​ടു​ത്തി​ടെ മാ​റ്റി​യ​ത് ഏ​റെ ഒ​ച്ച​പാ​ടി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. അ​തി​ന് സ​മീ​പ​ത്താ​യി​ട്ടാ​ണ് ഇ​പ്പോ​ള്‍ ഒ.​പി ഫാ​ര്‍മ​സി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ മ​രു​ന്ന് വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ക്ക് നി​ന്ന് തി​രി​യാ​ന്‍ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് ഫാ​ര്‍മ​സി​യി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് രോ​ഗി​ക​ള്‍ക്കും ബ​ന്ധു​ക്ക​ള്‍ക്കു​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം.

See also  പ്രതിഷേധവുമായി മറിയക്കുട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ.

Leave a Comment