Monday, May 19, 2025

പ്രമുഖ നടിയെ ലിപ്‌ലോക്ക് ചെയ്യണം; തുടർച്ചയായി മലയാള സിനിമാതാരങ്ങളെ അപമാനിക്കുന്ന ആറാട്ടണ്ണനെ താക്കീത് ചെയ്ത് പോലീസ്

Must read

- Advertisement -

ഓണ്‍ലൈന്‍ ചാനലുകളിലും സ്വന്തം യൂട്യൂബ് ചാനലിലും മലയാള സിനിമാ താരങ്ങള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്ന ആറാട്ടണ്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ താക്കീത് ചെയ്ത് പോലീസ്. നടീ നടന്മാരെയും അവരുടെ കുടുംബങ്ങളെയും കുറിച്ച് അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന് നടന്‍ ബാല പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. താരസംഘടനയായ അമ്മയ്ക്കും ബാല പരാതി നല്‍കി. ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും പോലീസില്‍ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വര്‍ക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് ഇയാള്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചു.

നിത്യാമേനോനടക്കം പല പ്രമുഖ നടികളും ഇയാള്‍ക്കെതിരെ അഭിമുഖങ്ങളില്‍ പരാതി ഉന്നയിച്ചിരുന്നെങ്കിലും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞദിവസം പ്രമുഖ നടിയെ ലിപ് ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഇയാള്‍ യൂടൂബിലൂടെ പറഞ്ഞിരുന്നു. നിരൂപണത്തിന്റെ മറവില്‍ സിനിമാ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് ‘അമ്മ’യുടെ തീരുമാനം.

See also  ഇന്‍സ്റ്റാഗ്രാം റീല്‍സിന് അശ്ലീല കമന്റിട്ട യുവാവിനോട് ആദ്യം മാപ്പ്, പിന്നെ ഭീഷണി, പണം തട്ടല്‍, യുവതിയടക്കം അറസ്റ്റില്‍;പ്രതികള്‍ സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണനെ മര്‍ദ്ദിച്ചവര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article