Thursday, April 17, 2025

ഗുണ്ടയുടെ മകന്റെ പിറന്നാൾ ആഘോഷത്തിനിടെ തൃശൂരിലെ ബാറിൽ വച്ച് തർക്കം; സതീഷിനെ കൊലപ്പെടുത്തിയത് പകയിൽ; പ്രതികൾ അറസ്റ്റിൽ

Must read

- Advertisement -

നടത്തറ: സതീഷിനെ (47) വെട്ടിക്കൊന്നതിന് പിന്നില്‍ സുഹൃത്തുക്കളുടെ പക. സംഭവത്തില്‍ സതീഷിന്റെ സുഹൃത്തുക്കളായ പൊന്നൂക്കര സ്വദേശി കള്ളിയത്ത് സജിതന്‍ (41), വലക്കാവ് അറക്കല്‍ വീട്ടില്‍ ഷിജോ (41), പൂച്ചട്ടി കാത്തിരത്തിങ്കല്‍ ജോമോന്‍ (45) എന്നിവരെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവ ദിവസം മറ്റൊരു സുഹൃത്തിന്റെ മകന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് തൃശൂരിലെ പ്രധാന ഗുണ്ടകളെല്ലാം നഗരത്തിലെ ഒരു ബാറില്‍ ഒത്തുകൂടിയിരുന്നു. ഇതിനിടയില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പോലീസ് പറയുന്നു. ബാറിലെ തര്‍ക്കത്തിനു ശേഷം എല്ലാവരും പിരിഞ്ഞെങ്കിലും നടത്തറയിലെത്തിയ സതീഷ് പ്രതികളെ ഫോണിലൂടെ വെല്ലുവിളിച്ചു. പിന്നീട് നാല് പേരും വീണ്ടും പൂച്ചട്ടിയിലെത്തിയ ശേഷമാണ് ആക്രമണവും കൊലപാതകവും നടന്നത്. വടിവാള്‍ കൊണ്ടുവന്നത് ആരാണെന്നത് വ്യക്തമായിട്ടില്ലെന്നും ഒല്ലൂര്‍ എസ്.എച്ച്.ഒ. ബെന്നി ജേക്കബ് പറഞ്ഞു

പൂച്ചട്ടി ഗ്രൗണ്ടിന് സമീപം രാത്രിയില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു സതീഷ്. അപകടത്തില്‍പ്പെട്ട് കിടക്കുകയാണെന്നാണ് അതുവഴി വന്ന യാത്രക്കാര്‍ കരുതിയത്. ഇവര്‍ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. ആംബുലന്‍സില്‍ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മരിച്ച സതീഷിന്റെ കഴുത്തിലും മുഖത്തും കൈകാലുകള്‍ക്കും മാരകമായി വെട്ടേറ്റ നിലയിലായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി.

ഒരുമിച്ച് മദ്യപിച്ച ശേഷം നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തൃശ്ശൂരിലെ ലാല്‍ജി കൊലക്കേസ്, പെരുമ്പാവൂര്‍ മലങ്കര വര്‍ഗീസ് വധം, ചിയ്യാരത്തെ ഗുണ്ടാ നേതാവായിരുന്ന ചാപ്ലി ബിജു വധം എന്നീ കൊലക്കേസുകളില്‍ പ്രതിയാണ് സതീഷ്.

See also  തൃശൂര്‍ കളക്ടര്‍ കൃഷ്ണതേജ ഇനി ആന്ധ്രയില്‍ പവന്‍ കല്യാണിനൊപ്പം; അനുമതി നല്‍കി കേന്ദ്രം ഉത്തരവിറക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article