എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവിനും ടിഡിപിയെയും സന്തോഷിപ്പിക്കാനായി നിര്‍മ്മലാ സീതാരാമന്റെ കേന്ദ്രബഡ്ജറ്റില്‍ നിരവധി ആനുകൂല്യങ്ങള്‍. നേരത്തെ ബിഹാറിന് പ്രത്യേക പദവിയെന്ന നിതീഷിന്റെ ആവശ്യം നിരാകരിച്ചെങ്കിലും നിരവധി സ്‌പെഷ്യല്‍ പാക്കേജുകള്‍ ബഡ്ജറ്റില്‍ ബീഹാറിനായി നീക്കിവെച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നിര്‍മ്മിതിയ്ക്കായി 15000 കോടി രൂപ നല്‍കും. പ്രധാന പാക്കേജുകള്‍ ഇങ്ങനെ;
ബീഹാര്‍
⚫ പാറ്റ്ന-പൂര്‍ണിയ, ബുക്സാര്‍-ഭഗല്‍പൂര്‍, ബോധ്ഗയ-രാജ്ഗിര്‍, വൈശാലി-ദര്‍ബാംഗ എന്നിവയെ ബന്ധിപ്പിക്കുന്ന എക്സ്പ്രവേകള്‍
⚫ ബുക്സാര്‍ ജില്ലയില്‍ ഗംഗാ നദിയ്ക്ക് മുകളിലായി രണ്ടുവരി പാലം.
⚫ ഭഗല്‍പൂര്‍ ജില്ലയിലെ പിര്‍പൈന്ദിയില്‍ 2,400 എംവി പവര്‍ പ്‌ളാന്റ്.
⚫ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ വികസനത്തിനായി ബീഹാര്‍, ആന്ധ്ര, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ പൂര്‍വോദയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. വികസിത് ഭാരത് സഫലീകരിക്കാന്‍ ഈ പ്രദേശങ്ങളെ രാജ്യത്തിന്റെ എഞ്ചിനാക്കി മാറ്റുമെന്ന് ധനമന്ത്രി.
⚫ ഹൈവേ വികസനത്തിന് 26,000 കോടി
⚫ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിന് സഹായം
⚫ കായിക മേഖലയില്‍ അടിസ്ഥാന വികസനം
ആന്ധ്രാപ്രദേശ്
⚫ ആന്ധ്രയില്‍ റെയില്‍വേയിലും റോഡ്വേയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും.
⚫ തലസ്ഥാന നിര്‍മിതിക്കായി 15,000 കോടി
⚫ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമവും അതുമായി ബന്ധപ്പെട്ട ആശങ്കകളും വേഗത്തില്‍ പരിഹരിക്കും.
⚫ ഹൈദരബാദ്-ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍
⚫ കര്‍ഷകര്‍ക്ക് പ്രത്യേക സഹായം
⚫ പിന്നാക്ക പ്രദേശങ്ങള്‍ക്കായി ഗ്രാന്റുകള്‍
⚫ പോളവാരം ഡാം പദ്ധതിക്ക് പ്രത്യേക പരാമര്‍ശം