ബാർക്കോഴക്കേസ് അവസാനിക്കുന്നു; മദ്യനയം മാറ്റാൻ ബാറുടമകൾ കോഴ നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്; റിപ്പോർട്ട് ഉടൻ സമർപ്പിക്കും

Written by Taniniram

Published on:

തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ ത്തില്‍ ഒന്നും കണ്ടെത്താനായില്ല. മദ്യനയം മാറ്റാന്‍ ബാറുടമകള്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

മദ്യനയം മാറ്റാന്‍ കോഴ പിരിക്കണമെന്ന ബാറുടമ അനിമോന്റെ ശബ്ദരേഖ തെറ്റിദ്ധാരണമൂലമെണെന്നും കണ്ടെത്തി. പണം പിരിച്ചത് തലസ്ഥാനത്ത് അസോസിയേഷന്റെ പുതിയ കെട്ടിടം വാങ്ങാനാണെന്ന ബാറുടമകളുടെ വിശദീകരണം ശരിവച്ചാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.

കെട്ടിട നിര്‍മാണത്തിന് പണം പിരിക്കുന്നതില്‍ ഇടുക്കി ജില്ല വീഴ്ച വരുത്തിയിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഉണ്ടായ ദേഷ്യത്തിലാണ് ശബ്ദരേഖ ഇട്ടതെന്ന് അനിമോന്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു,

See also  മൂക്കന്നൂര്‍ കൂട്ടക്കൊലയിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

Related News

Related News

Leave a Comment