ശ്രീചിത്ര ഇൻസ്റ്റിറ്റ്യുട്ടിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ആദ്യമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡാലിയ എന്ന അദ്ധ്യാപികയുടെ ഹൃദയമാണ് 12കാരിയായ അനുഷ്കയിൽ തുന്നിച്ചേർത്തത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഡാലിയയ്ക്ക് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ഡോക്ടർ സൗമ്യ രമണന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

അനുഷ്ക കാർഡിയോ മയോപ്പതി ബാധിതയായിരുന്നു. ഈ കുട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയത്. സർക്കാർ മേഖലയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന രണ്ടാമത്തെ സ്ഥാപനമാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. കോട്ടയം മെഡിക്കൽ കോളജിന് ശേഷം സർക്കാർ മേഖലയിൽ ഹൃദയം മാറ്റിവയ്ക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്. ഡാലിയയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തിരിക്കുന്നത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതിക്ക് മരണം സംഭവിച്ചത്. ഇവിടെ നിന്ന് മിനിട്ടുകൾക്കുള്ളിൽ ഹൃദയം ശ്രീചിത്രയിൽ എത്തിക്കുകയായിരുന്നു.

See also  കട്ടർ തെങ്ങ് മുറിക്കുന്നതിനിടെ കഴുത്തിൽ തട്ടി; യുവാവിന് ദാരുണാന്ത്യം

Related News

Related News

Leave a Comment