അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി

Written by Web Desk1

Published on:

ഡെമോക്രാറ്റ് സഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിന് വേണ്ടി പിന്‍മാറുന്നു എന്നാണ് സമൂഹ്യമാധ്യമങ്ങളിലൂടെ ബൈഡന്‍ വ്യക്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ട്രംപുമൊത്തുള്ള ആദ്യ സംവാദത്തില്‍ തന്നെ അടി പതറിയ ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യം ശക്തമായിരുന്നു.

81 കാരനായ ബൈഡന്‍ പ്രായത്തിന്റെ പേരിലും വിമര്‍ശനം നേരിട്ടിരുന്നു. തനിക്കു പകരം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരു നിര്‍ദ്ദേശിച്ചാണ് ബൈഡന്‍ പിന്‍മാറുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കമലയെ പിന്തുണയ്ക്കണമെന്ന് ബൈഡന്‍ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടു.

See also  വിവാഹക്ഷണക്കത്തിലൂടെ കെ .സി.വേണുഗോപാലിന് വോട്ടഭ്യർത്ഥന…

Related News

Related News

Leave a Comment