Friday, April 4, 2025

തൃശ്ശൂരിൽ അരുംകൊല.. പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

Must read

- Advertisement -

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൂന്നംഗ ക്രിമിനല്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. വലക്കാവ് സ്വദേശി ഷിജോ, പൊന്നൂക്കര സ്വദേശി സജിതന്‍, പൂച്ചെട്ടി സ്വദേശി ജോമോന്‍ എന്നീ പ്രതികളാണ് കസ്റ്റഡിയിലുള്ളത്.

ഞായറാഴ്ച രാത്രി 11.30-ഓടെയാണ് പൂച്ചട്ടി ഗ്രൗണ്ടിന് സമീപത്തെ റോഡില്‍ സതീഷിനെ പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. അപകടത്തില്‍ പരിക്കേറ്റതായിരിക്കുമെന്നാണ് നാട്ടുകാര്‍ ആദ്യംകരുതിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇതോടെയാണ് സതീഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതാണെന്ന് വ്യക്തമായത്.

മലങ്കര വര്‍ഗീസ്, ഗുണ്ടാനേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സതീഷ്. സതീഷിനെ കൊലപ്പെടുത്തിയവരും ഇയാള്‍ ഉള്‍പ്പെട്ട പലകേസുകളിലും കൂട്ടുപ്രതികളാണ്.

കഴിഞ്ഞദിവസം ബാറില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ സതീഷും സുഹൃത്തുക്കളായ പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഇതുസംബന്ധിച്ച് സംസാരിക്കാനായി ഇവര്‍ സതീഷിനെ കാണാനെത്തി. തുടര്‍ന്ന് വീണ്ടും തര്‍ക്കമുണ്ടായെന്നും സതീഷിനെ വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് പോലീസ് നല്‍കുന്നവിവരം. കൃത്യത്തിന് പിന്നാലെ പ്രതികള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

See also  വീട് കുത്തിത്തുറന്ന് 17 പവന്‍ സ്വര്‍ണം കവര്‍ന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article