രാവിലെ ഉറക്കം ഉണർന്നാൽ കണ്ണാടിയോ ക്ലോക്കോ നോക്കുന്ന ശീലം ഉണ്ടോ? എങ്കിൽ…

Written by Web Desk1

Updated on:

രാവിലെ എഴുന്നേൽക്കൂ, ആരോഗ്യത്തെ നേടൂ എന്ന് പ്രശസ്തനായ ബെൻ ഫ്രാങ്ക്‌ളിൻ പറഞ്ഞിട്ടുണ്ട് . അതേ അദ്ദേഹം പറഞ്ഞതാണ് യാഥാർഥ്യം . അതിരാവിലെ മൂടിപുതച്ച് കിടന്നാൽ ജീവിതത്തിൽ യാതൊരു നേട്ടവും വന്നു ചേരില്ല. കൂടാതെ അതിരാവിലെ എഴുന്നേൽക്കുന്നവരെ സംബന്ധിച്ച് എന്തിനും ഏതിനും സമയമുണ്ടാകും. ഇതിലൂടെ അനാവശ്യ തിടുക്ക കൂട്ടലുകളില്ലാതെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്ത് തീർക്കാൻ നമുക്ക് കഴിയുന്നു.

നേരത്തെ എഴുന്നേൽക്കുന്നതിലൂടെ വ്യക്തമായ മനസ്സോടെ ഒരു ദിവസം ആരംഭിക്കാൻ നിങ്ങൾക്ക് കഴിയുന്നു. നിങ്ങളുടെ ജോലികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും ഇതിലൂടെ സാധിക്കുന്നു. ഇത് ദിവസം മുഴുവൻ നിങ്ങളുടെ ഉൽപ്പാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കും.

എന്നാൽ രാവിലെ ഉണരുമ്പോൾ ചിലത് ആദ്യം കാണുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് അറിയാമോ? മികച്ച രീതിയിൽ ഒരു ദിവസം ആരംഭിക്കാനും ജീവിതത്തിലുടനീളം അത് തുടരുവാനും രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള ശീലങ്ങൾ ശ്രദ്ധിക്കാം

ജ്യോതിഷികളുടെ അഭിപ്രായത്തിൽ, പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ ഉടൻ കണ്ണാടിയിൽ സ്വന്തം ചിത്രങ്ങൾ കാണരുത്. ഇങ്ങനെ ചെയ്യുന്നത് മനസ്സിൽ ഈഗോ വളരുന്നതിന്റെ ലക്ഷണമാണ്

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഉപയോഗിച്ച പാത്രങ്ങൾ അടുക്കളയിൽ വയ്ക്കരുത്. രാവിലെ എഴുന്നേൽക്കുമ്പോൾ, ഒരു വ്യക്തിയുടെ ആദ്യ കാഴ്ച ഉപയോഗിച്ച പാത്രങ്ങളിൽ പതിക്കുമ്പോൾ, ആ വ്യക്തിയുടെ ദിവസം മുഴുവൻ മോശമായിരിക്കും.

രാവിലെ ഉറക്കമുണർന്ന ഉടൻ നിങ്ങളുടെ സ്വന്തം നിഴൽ കാണുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ഒരാളുടെ ജീവിതത്തിലെ ഇരുട്ടിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു

ഉറക്കമുണർന്ന ഉടനെ ആദ്യം ഒരു ക്ലോക്കിലേക്ക് നോക്കരുത്. നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ പ്രതിസന്ധി വരാൻ പോകുന്നു എന്നാണ് ഇതിനർത്ഥം

See also  ഇന്നത്തെ നക്ഷത്രഫലം

Leave a Comment