തിരുവനന്തപുരം (Thiruvananthapuram) : ആറ്റിങ്ങൽ കൊടുമണിൽ ലാലി (52) ആണ് പോലീസ് പിടിയിലായത്.
പുരവൂർ അയ്യരുമഠത്തിനു സമീപം വിളയിൽ വീട്ടിൽ രത്നമ്മ എന്ന 90 വയസുള്ള വയോധികയുടെ 7 പവൻ വരുന്ന 3 സ്വർണമാലകളാണ് വെള്ളിയാഴ്ച്ച രാവിലെ ലാലി കവർന്നത് .
അയൽവാസി കൂടിയായ ലാലി സ്ഥിരമായി രത്നമ്മയ്ക്കു ഭക്ഷണം പാകം ചെയ്തു കൊടുക്കാൻ വീട്ടിൽ എത്തുമായിരിന്നു . കവർച്ചയ്ക്കു ശേഷം സ്വർണ്ണമാലകൾ സമീപത്തെ മണൽകൂനയിൽ ഒളിപ്പിക്കുകയായിരിന്നു. ഇതേ ദിവസം വീട്ടിൽ നിന്ന് 5000 രൂപ കാണാതായതിനെ തുടർന്ന് ലാലിയെ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്ന് രത്നമ്മ വിലക്കിയിരുന്നു. ഇതിനു ശേഷമാണ് മോഷണവിവരം പുറത്തറിയുന്നത് .
മാല അപഹരിക്കപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിൽ ലാലി മണൽക്കൂമ്പാരത്തിനു സമീപം കൈ കഴുകുന്നത് കണ്ടുവെന്ന സമീപവാസികളിൽ ചിലരുടെ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്, തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലാലി കുറ്റം സമ്മതിക്കുകയും മാലകൾ മണൽക്കൂമ്പാരത്തിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു . മോഷണത്തിന് ശേഷം മണിക്കൂറുകൾക്കുളിൽ തന്നെ ലാലി പോലീസ് പിടിയിലാകുകയായിരിന്നു.