ദിലീപിന്റെ മകള്‍ മീനാക്ഷി ഇനി ഡോ.മീനാക്ഷി ഗോപാലകൃഷ്ണന്‍. മീചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ബിരുദാദാന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂര്‍ത്തിയാക്കിയതെന്ന് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
അവളോട് സ്‌നേഹവും ബഹുമാനവും.”-ദിലീപിന്റെ വാക്കുകള്‍ .
മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമര്‍പ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവന്‍ പറഞ്ഞു. ”അഭിനന്ദനങ്ങള്‍ ഡോ. മീനാക്ഷി ഗോപാലകൃഷ്ണന്‍. നീ അത് പൂര്‍ത്തിയാക്കി. നിന്റെ കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു.”-എന്നായിരുന്ന കാവ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.