വീടിന്റെ സ്ഥാനവും വീട്ടിലുള്ളവരുടെ ജീവിതവും തമ്മിൽ വലിയ ബന്ധമാണ് വാസ്‌തു ശാസ്‌ത്രപ്രകാരം കൽപിക്കുന്നത്. വീടിനുള്ളിലുള്ള ഓരോ വസ്‌തുക്കളും ഇതുപോലെ കൃത്യമായ സ്ഥലത്ത് സ്ഥാപിക്കണം എന്നും വിശ്വാസമുണ്ട്. ചെറുതുമുതൽ വലുതുവരെ വസ്‌തുക്കൾ ഇങ്ങനെ കൃത്യമായി വച്ചില്ലെങ്കിൽ അതിനുണ്ടാകുക മോശം ഫലമാണെന്ന് വാസ്‌തു പ്രകാരം സൂചനകൾ നൽകുന്നു വാസ്തു വിദഗ്ദ്ധർ.
വീട്ടിൽ ക്ളോക്കും ഈശ്വര വിഗ്രഹങ്ങളും എങ്ങനെ വയ്‌ക്കണം എന്ന് പറയുംപോലെ പ്രധാനമാണ് കലണ്ടറുകൾ എന്നാണ് വിശ്വാസം. ദിവസത്തെ കുറിക്കുന്നതായതിനാൽ ഇത് ഭാവിയെ സൂചിപ്പിക്കുന്നു. അതിനാൽ കൃത്യമായ സ്ഥാനം വേണമെന്നാണ് ആചാര്യന്മാർ പറയുന്നത്.ശരിയായ ദിശയിൽ വച്ചാൽ സർവ ഐശ്വര്യങ്ങളും അല്ലാത്തവയിൽ കുഴപ്പവും ഉണ്ടാകുമെന്നാണ് വാസ്‌തു ശാസ്‌ത്രം പറയുന്നത്. ഒരു കലണ്ടർ സ്ഥാപിക്കാൻ ഏറ്റവും നല്ല ദിക്ക് കിഴക്കോ അല്ലെങ്കിൽ വടക്കുകിഴക്കോ ആണ്. പടിഞ്ഞാറ് ദിശയിലും കലണ്ടർ തൂക്കാം. വടക്ക് വശത്ത് തൂക്കുന്നത് മൂലം ധനസമ്പത്ത് ആർജിക്കുമെന്നാണ് വിശ്വാസം. കാരണം വടക്ക് കുബേരന്റെ ദിക്കാണ്.
കിഴക്കോട്ടോ വടക്കോട്ടോ കലണ്ടർ തിരിച്ചുവച്ചാൽ വീട്ടിലേക്ക് ധാരാളം പണം വന്നുചേരുമെന്ന് വിശ്വസിക്കപ്പെടുന്നു.എന്നാൽ തെക്കുഭാഗത്തേക്ക് തിരിച്ചാണ് സ്ഥാപിക്കുന്നതെങ്കിൽ കുഴപ്പങ്ങളിലേക്ക് നയിക്കും എന്നാണ് വിശ്വാസം. വീട്ടിലെ പ്രധാന വാതിലിനോട് ചേർന്ന് കലണ്ടർ വയ്‌ക്കരുത്. മാത്രമല്ല വാതിലിന് പിന്നിലായും കലണ്ടർ പാടില്ല. ഒരു ജനലിനോട് ചേർന്നും കലണ്ടർ സ്ഥാപിക്കരുത്. ഇത് പറന്നുപോകുന്നതിനും കാരണമാകും.
പ്രകൃതിയിലെ കാഴ്‌ചകൾ, മൃഗങ്ങൾ ഇവയുടെ ചിത്രമുള്ള കലണ്ടർ ഉപയോഗിക്കാം. എന്നാൽ ദുഷ്‌ടമൃഗങ്ങളുടെ ചിത്രമുള്ളവ പാടില്ല. കലണ്ടർ കീറിയിരിക്കുന്നത് ഉപയോഗിക്കുന്നതും വാസ്‌തു ശാസ്ത്രപ്രകാരം നല്ലതല്ല.