പിന്തുണയ്ക്ക് നന്ദി , വിദ്വേഷ പ്രചാരണം വേണ്ടെന്നും ആസിഫ് അലി ; ആസിഫ് അലിയും രമേശ് നാരായണനും ഫോണിൽ സംസാരിച്ചു

Written by Taniniram

Updated on:

രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. ഇത്തവണയും പക്വമായ മറുപടിയാണ് നടനില്‍ നിന്നുണ്ടായത്. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. എന്റെ വിഷമങ്ങള്‍ എന്റേത് മാത്രമാണ്. തന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രമേഷ് നാരായണനുമായി ഫോണില്‍ സംസാരിച്ചെന്നും എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ സിനിമാ പ്രമോഷന് എത്തിയ ആസിഫ് അലിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.
എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി മനോരഥങ്ങള്‍ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിവാദ സംഭവം. ട്രെയിലര്‍ ലോഞ്ചില്‍ മനോരഥങ്ങള്‍ എന്ന സിനിമയുടെ പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. സ്വര്‍ഗം തുറക്കുന്ന സമയം എന്ന ചിത്രത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ ആയിരുന്നു സംഗീതം നല്‍കിയത്. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്‌കാരം നല്‍കാന്‍ ആദ്യം ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാല്‍ ആസിഫ് പുരസ്‌കാരം നല്‍കിയപ്പോള്‍ താരത്തെ നോക്കാനോ ഹസ്തദാനം നല്‍കാനോ തയ്യാറായിരുന്നില്ല സംഗീതജ്ഞന്‍ രമേഷ് നാരായണന്‍. സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണന്‍ വിളിക്കുകയും ഒന്നുകൂടി പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജയരാജ് പുരസ്‌കാരം നല്‍കി.

സംഭവം വിവാദമായി മാറിയതിനെത്തുടര്‍ന്ന് രമേഷ് നാരായണന്‍ ആസിഫിനോട് ക്ഷമ ചോദിച്ചിരുന്നു.

See also  മനോരഥങ്ങൾ ട്രെയിലർ ലോഞ്ചിൽ ആസിഫ് അലിയെ അപമാനിച്ച്‌ രമേശ് നാരായൺ , സോഷ്യൽ മീഡിയയിൽ വിമർശനം/Video

Related News

Related News

Leave a Comment