തിരുവനന്തപുരം കലക്ടറെ മാറ്റി, അനുകുമാരി പുതിയ കളക്ടര്‍ ശ്രീറാം ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, ഐഎഎസ് തലപ്പത്ത് മാറ്റങ്ങള്‍

Written by Taniniram

Published on:

തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരിയാണു പുതിയ കലക്ടര്‍.സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി. ശ്രീറാമിന്റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു.

ഇടുക്കി ജില്ലാ കളക്ടറായിരുന്ന ഷീബ ജോര്‍ജിനെ റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ കോട്ടയം ജില്ലാ കളക്ടറായ വി. വിഗ്‌നേശ്വരി ഇടുക്കി കളക്ടറാവും.
തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിനെ പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഐ.ടി. മിഷന്‍ ഡയറക്ടറായ അനു കുമാരി തിരുവനന്തപുരം ജില്ലാ കളക്ടറാവും. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായ ജോണ്‍ വി. സാമുവല്‍ കോട്ടയം കളക്ടറാവും

Related News

Related News

Leave a Comment