തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം രോഗി കുടുങ്ങിക്കിടന്നു

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നു. മെഡിക്കൽ കോളേജിന്റെ ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് തകരാറായ ലിഫ്റ്റിൽ അകപ്പെട്ടത്. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ശനിയാഴ്ച രാവിലെ 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെത്തിയത്. 12 മണിയോടെയാണ് ഓർത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുളളിൽ പെട്ട് പോകുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന അലാറം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുക്കുകയും ചെയ്തില്ല. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടിയതിനാൽ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല.

എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ നോക്കിയിരുന്നില്ല. ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ വയോധികൻ കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റർ കണ്ടത്. ലിഫ്റ്റിന് മുന്നേ തകരാർ ഉണ്ടായിരുന്നുവെന്നാണു ഓപ്പറേറ്റർ പറയുന്നത്. എന്നാൽ തകരാറിലുള്ള ലിഫ്റ്റിന് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്ന് രവീന്ദ്രൻ നായരുടെ കുടംബം ആരോപിക്കുന്നു.

See also  തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ വിഭാഗം സത്രമാകുന്നു; ആർക്കും എന്തും ചെയ്യാം

Related News

Related News

Leave a Comment