പ്രശസ്ത നിർമ്മാതാവ് അരോമ മണി അന്തരിച്ചു

Written by Taniniram Desk

Published on:

സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു. അരോമ മൂവീസ് ഇന്റർനാഷണൽ, സുനിത പ്രൊഡക്ഷൻസ് എന്നിവയുടെ കീഴിൽ അറുപതോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ പത്തോളം സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

പത്മരാജൻ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ കൂട് കൂട്ടം എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായെത്തിയ ആർട്ടിസ്റ്റ് ആണ് അവസാന ചിത്രം.

റൗഡി രാമു, എനിക്കു ഞാന്‍ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്‌ക്കൊരുമ്മ, ലൗസ്റ്റോറി, തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മീഷണര്‍, ജനാധിപത്യം, എഫ്‌ഐആര്‍, പല്ലാവൂര്‍ ദേവനാരായണന്‍, കാശി, മിസ്റ്റര്‍ ബ്രഹ്‌മചാരി, ബാലേട്ടന്‍, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15, ആര്‍ട്ടിസ്റ്റ് തുടങ്ങിയവയാണ് അരോമ മണി നിർമ്മിച്ച പ്രധാന ചിത്രങ്ങൾ.

See also  അനുശ്രീ നെറുകയിൽ സിന്ദൂരവും നിറവയറുമായി ആരാധകർക്ക് മുന്നിൽ…

Related News

Related News

Leave a Comment