തൃശ്ശൂര്‍ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ ഉയര്‍ന്ന ശതമാനം പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് നിക്ഷേപകരുടെ പരാതി. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് ആരോപണം. പത്ത് കോടിയുടെ തട്ടിപ്പ് നടന്നതായി നിക്ഷേപകര്‍ പരാതിപ്പെടുന്നു. തൃശൂര്‍ വെസ്റ്റ് പോലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തു. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് നിക്ഷേപകര്‍ പറയുന്നു.
നൂറുപേരില്‍ നിന്നായി പത്തു കോടി രൂപയാണ് തട്ടിയെന്നാണ് പരാതി.കഴിഞ്ഞ ഫെബ്രുവരി മുതല്‍ പലിശയും നിക്ഷേപ തുകയും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഏങ്ങണ്ടിയൂര്‍ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ വിവിധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ചിട്ടി, നിക്ഷേപം സ്വീകരിക്കല്‍ , ട്രാവല്‍ ആന്റ് ടൂര്‍ കമ്പനി എന്നീ സ്ഥാപനങ്ങള്‍ 2005 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.