തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാതായി; മാലിന്യക്കൂമ്പാരത്തില്‍ തിരച്ചില്‍ ദുഷ്‌ക്കരം

Written by Taniniram

Published on:

തിരുവനന്തപുരം : താമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശിയായ ജോയിയെ ആണ് അപകടത്തില്‍പ്പെട്ടത്. കന,ത്തമഴയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ടതായാണ് സംശയം. ഫയര്‍ഫോഴ്സ് സ്‌കൂബാ ടീമിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. അടിയൊഴുക്കും മാലിന്യക്കൂമ്പാരവും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്.

ഇന്ന് രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്താണ് നാല് തൊഴിലാളികള്‍ ശുചീകരണത്തിന് ഇറങ്ങിയത്. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് പോകുന്ന ഭാഗമാണിത്. ടണലിന്റെ രൂപത്തിലാണ് തോടിന്റെ ഭാഗങ്ങള്‍. രാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. ഇതിനിടയില്‍ ശക്തമായ മഴ പെയ്തതോടെ മൂന്ന് തൊഴിലാളികള്‍ ശുചീകരണം നിര്‍ത്തി കരയിലേക്ക് കയറി. ജോയി അപകടത്തില്‍പ്പെടുകയായിരുന്നു.

See also  ആമയിഴഞ്ചാൻ തോടിൽ ജീവൻ നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം

Related News

Related News

Leave a Comment