കണ്ണൂർ ചെങ്ങളായിൽ നിന്ന് കണ്ടെത്തിയ നിധി ശേഖരം പുരാവസ്തു വകുപ്പ് പരിശോധിക്കും.
കഴിഞ്ഞ ദിവസം തൊഴിലുറപ്പ് അംഗങ്ങൾ മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്
സ്വർണ്ണ ആഭരണങ്ങളുൾപ്പെടെയാണ് ലഭിച്ചത്. ഇവയുടെ കാലപ്പഴക്കം ഏതാണ്ട് 200 വർഷത്തോളമുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ .സ്വർണ്ണ ലോക്കറ്റുകൾ, മുത്തുമണികൾ,മോതിരങ്ങൾ,വെള്ളി ആഭരണങ്ങൾ എന്നിവയാണ് ലോഹനിർമ്മിത പാത്രത്തിൽ ഉണ്ടായിരുന്നത്.പോലീസിന് കൈമാറിയ നിധികുംഭം കോടതിയിൽ ഹാജരാക്കി.