തൃശ്ശൂരില്‍ 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 63 വയസുകാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് സ്ഥിരമായി അശ്ലീല ചേഷ്ടകള്‍

Written by Taniniram

Published on:

തൃശ്ശൂരില്‍ 13 വയസ്സുകാരിയെ സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 63 കാരന്‍ പിടിയില്‍.. കുന്നംകുളം കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി ഉമ്മറാണ് അറസ്റ്റിലായത്.

കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്‍ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ടുമാസത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നിരന്തരം അശ്ലീല ചുവയില്‍ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചതോടെ പെണ്‍കുട്ടി ഭയന്നോടുകയായിരുന്നു. വീട്ടിലെത്തി സംഭവം പറഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Leave a Comment