ഫ്ലോറിഡ (Forida) : ഫ്ലോറിഡയിലാണ് സംഭവം. അധിനിവേശ ജീവിയായി എത്തി ഒരു മേഖലയിൽ വ്യാപിച്ച ബർമീസ് പെരുമ്പാമ്പുകളെ പിടികൂടാനുള്ള നീക്കത്തിനിടയിൽ പിടികൂടിയത് 17 അടി നീളമുള്ള ഭീകരനെ. കോഗോ എന്ന അംഗീകൃത പാമ്പ് പിടുത്തക്കാരനാണ് 17 അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിനെ പിടികൂടിയത്. മാൻ മുതൽ മുതലെ വരെ മുൻപിൽ വരുന്ന എല്ലാ ജീവികളേയും ഇവ ആഹാരമാക്കുന്നുണ്ട്. പെരുമ്പാമ്പുകളുടെ ആക്രമണത്തിൽ 90 ശതമാനം വരെ സസ്തനികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. തദ്ദേശീയ ജീവി വിഭാഗങ്ങളെ വലിയ രീതിയിൽ ആഹാരമാക്കുന്നതിനാലാണ് അധിനിവേശ ജീവിയായ ബർമീസ് പെരുമ്പാമ്പിനെ ഭരണകൂടം ഇവിടെ പിടികൂടുന്നത്.
ഫ്ലോറിഡ എവർഗ്ലേഡ്സ് മേഖലയിൽ നിന്നാണ് കോഗോ ഇതിനെ പിടികൂടിയത്. ബർമീസ് പെരുമ്പാമ്പുകളെ പിടികൂടാനുള്ള നടപടി ഓഗസ്റ്റിൽ തുടങ്ങാനിരിക്കെയാണ് ഇതെന്നതാണ് ശ്രദ്ധേയം. വെയിൽ അധികമായതിനാൽ തണുപ്പ് തേടി ഇവ ജനവാസ മേഖലകളിലേക്ക് എത്തുന്നത് വ്യാപകമായിരിക്കുകയാണ്. ഈർപ്പവും ചൂടുമുള്ള ഇവ കൂടുതലായി സജീവമാകുന്നത്. നിത്യഹരിത വനമേഖലകളിൽ കാണുന്ന ബർമീസ് പെരുമ്പാമ്പുകൾ നിലവിലെ ചൂടുള്ള സാഹചര്യത്തിൽ രാത്രികാലത്താണ് പുറത്തിറങ്ങുന്നത്. പെരുമ്പാമ്പുകളുടെ വംശവർധന തടയുന്നത് ലക്ഷ്യമിട്ടുള്ള പാമ്പ് പിടുത്തം ഓഗസ്റ്റ് 9 മുതൽ 18 വരെയാണ് നടക്കുക.