Sunday, October 19, 2025

പാമ്പുകൾ പിന്തുടരുന്നു; ഒന്നര മാസത്തിനിടെ കടിയേറ്റത് ആറുതവണ…

Must read

ലഖ്നൗ: (Luknow) ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള 24 കാരനായ വികാസ് ദുബെയ്ക്കാണ് ഒന്നര മാസത്തിനുള്ളിൽ ആറ് തവണ പാമ്പുകടിയേറ്റത്.പാമ്പ് കടിയേറ്റപ്പോഴെല്ലാം കൃത്യമായി ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു. ജൂൺ രണ്ടിന് വീട്ടിൽ കിടക്കയിൽ നിന്നാണ് വികാസ് ദുബെക്ക് ആദ്യമായി കടിയേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ജൂൺ രണ്ടിനും ജൂലൈ ആറിനും ഇടയിൽ ദുബെയെ ആറ് തവണ പാമ്പുകൾ കടിച്ചു.

നാലാമത്തെ പാമ്പുകടിയേറ്റതിന് ശേഷം, ദുബെ വീടുമാറി താമസിച്ചു. രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അഞ്ചാം തവണയും അവിടെ നിന്ന് കടിയേറ്റു. തുടർന്ന് ദുബെയെ മാതാപിതാക്കൾ വീട്ടിലെത്തിച്ചു. ജൂലൈ ആറിന് വീണ്ടും കടിയേറ്റതോടെ ആരോ​ഗ്യനില വഷളായി. ഇപ്പോൾ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച് വരുന്നു.

പാമ്പുകടിയേറ്റത് എല്ലായ്‌പ്പോഴും ഒരു ശനിയാഴ്ചയോ ഞായറാഴ്ചയോ ആണെന്നും ഓരോ തവണയും കടിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മുൻകരുതൽ ഉണ്ടായിരുന്നുവെന്നും വികാസ് ദുബെ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുകൾ പ്രകാരം, ലോകത്താകമാനം പാമ്പുകടിയേറ്റ സംഭവങ്ങൾ ഏകദേശം 5.4 ദശലക്ഷമാണ്. ഏകദേശം 1.8 മുതൽ 2.7 ദശലക്ഷം പേർക്ക് പ്രതിവർഷം പാമ്പുകടിയേൽക്കുന്നു.

ഏകദേശം 8000-1,30,000 ലക്ഷം ആളുകൾ പാമ്പ് കടിയേറ്റ് മരിക്കുകയും മൂന്നിരട്ടിയിലധികം ആളുകൾക്ക് സ്ഥിരമായ വൈകല്യങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article